Not able to read this blog, please install malayalam font from following link
രേഖകള്‍
-
▼
2009
(44)
-
►
May
(12)
- ഇമ്പിച്ച്യുട്ട്യാത്ത / ദീപ്തസ്മൃതി
- advertisement
- കദീസുമ്മാ ബീവിയുടെ വാഹന വ്യൂഹത്തിനുനെരെ കരിങ്കൊടി
- ഞാവല്‍പ്പഴം
- 2. ഹെന്‍റി ഡൊണാള്‍ഡ് - ഒരോര്‍മ്മ.
- advertisement
- 1. പത്തായപുരം എന്നാല്‍...
- എടയ്ക്കൂരെടയ്ക്കൂരെടയ്ക്കൂര്‍....
- advertisement
- advertisement
- സ്വാതന്ത്ര്യദിനാഘോഷം; ക്യാമറകണ്ണില്‍
- ഭീകരാക്രമണ ഭീഷണി. അതിര്‍ത്തിയില്‍ കനത്ത ജാഗ്രത.
-
►
Apr
(17)
- advertisement
- പത്തായപുരം - കണ്ടാണശ്ശേരി ഭൂഗര്‍ഭപാത, തെക്കന്‍ പാല...
- പട്ടമഠം, ജ്വലിക്കുന്ന ഒരോര്‍മ്മ.
- വലുതായി കാണാന്‍
- advertisement
- പഴമയിലൂടെ...
- 2006, 2007, 2008 വര്‍ഷങ്ങളിലെ പത്തായപുരം സമാധാന...
- ഗ്രീന്‍ സെല്യൂട്ട്
- യാഥാര്‍ത്ഥ്യമാകുമോ ?
- ഉപ്പാപ്പ
- കാലം തിരിഞ്ഞുകൊത്തുമോ?
- വരുന്നു,ഗുഞ്ചുക വിപ്ലവം.
- പത്തായപുരം കണക്കുകളില്‍ വളരുന്നു.
- അറിയിപ്പ്
- PATHAYAPURAM UNIVERSITY OPEN DAY
- ഗുലാംസു പ്രതിഷേധിച്ചു.ക്ളിമു ബസാര്‍ : പത്തായപുരം സ...
- അബുല്‍ സാറ; പരിവര്‍ത്തനത്തിന്‍റെ യുഗപുരുഷന്ക്ളിമു...
-
►
May
(12)
Wednesday, December 2, 2009
ഒളിവിലെ ഓര്‍മ്മകള്‍
Tuesday, December 1, 2009
ചരിത്രപരമായ ഒരു വിഢിത്തത്തിന്‍റെ നേര്‍ക്കാഴ്ച
......................................................................................................................................................................
പ്രൊഫസര്‍ പാച്ചാളം വാസു.
പത്തായപുര സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗം മേധാവിയാണ് ലേഖകന്‍.
......................................................................................................................................................................
പൂള താങ്ങി എന്നത് ചരിത്രപരമായ ഒരു വിഢിത്തത്തിന്‍റെ നേര്‍കാഴ്ചയായി ചരിത്രം രേഖപ്പെടുത്തുന്നു. പക്ഷെ ഈ ചരിത്രത്തില്‍ എത്രമാത്രം ശരിയുണ്ട്?
ഒരാള്‍ പൂളമരം മുറിക്കുന്നു. കുന്നത്തേല്‍ കുഞ്ഞുതോമ സ്വന്തം ചുമലുകൊണ്ട് മുറിഞ്ഞു വീണ പൂള മരം താങ്ങുന്നു. ഇതിനെയാണ് എതിര്‍ ശക്തികള്‍ ചരിത്രപരമായ വിഢിത്തമായി കുറിച്ചുവെച്ച് പത്തായപുരത്തുകാരെ ആജീവാനന്ത വിഢികളായി ഗണിച്ചുപോന്നത്.
അന്ന് പത്തായ പുരത്തിന്‍റെ മുഖ്യ ശത്രുരാജ്യം ആയിരുന്ന ലിപ്പന്‍ സിറ്റി യില്‍ നിന്നും വന്നതായിരുന്നു ആ മരം വെട്ടുകാരന്‍. കുന്നത്തേല്‍ കുഞ്ഞുതോമ സ്വന്തം ചുമലുകൊണ്ട് പൂള മരം താങ്ങി
യ കഥ അയാളാണ് നാടാകെ പാടി നടന്നത്.
സത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് പില്‍ക്കാലത്ത് കുന്നത്തേല്‍ കുഞ്ഞുതോമയുടെ ജീവിത രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഹാ മണ്ടനായ മരം വെട്ടുകാരന്‍ ഇരിക്കുന്ന കൊമ്പായിരുന്നു വെട്ടിക്കൊണ്ടിരുന്നത്. അതുവഴിയെ സഞ്ചരിക്കുകയായിരുന്ന കുന്നത്തേല്‍ കുഞ്ഞുതോമ ഈ കാഴ്ച കാണുകയും മരച്ചുവട്ടിലേക്ക് ഓടിയെത്തുകയും ചെയ്തു. അപ്പോഴേക്കും പൂള മരക്കമ്പ് മരംവെട്ടുകാരനോടൊപ്പം താഴേക്ക്. അപ്പോള്‍ കുഞ്ഞുതോമ ചുമലുകൊണ്ട് മരം വെട്ടുകാരനെ താങ്ങി അയാളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.
ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ അപവാദം പ്രചരിപ്പിച്ച് ഒരു ജനതയെ ഒന്നടങ്കം പൂളതാങ്ങികള്‍ എന്ന് മുദ്രകുത്തുകയായിരുന്നു.
പത്തായപുരം ഹിസ്റ്റോറിക്കല്‍ ഡിപ്പാര്‍ട്മെന്‍റ് വളച്ചൊടിക്കപ്പെട്ട ഇത്തരം ചരിത്രങ്ങള്‍ തിരുത്തി സംരക്ഷിക്കുന്ന ചുമതല ഏറ്റെടുത്തുകഴിഞ്ഞു.
Thursday, November 26, 2009
സ്മൃതി
അഭിനവസച്ചി
........................
ഞങ്ങളുടെ
ഉപോല്‍ബലകമായ
വിപ്ലവവീര്യങ്ങള്‍ക്കുവേണ്ടി,
മണക്കാത്ത ലഹരികൊണ്ട്
കുടുംബകോടതിയുടെ
നാസാദ്വാരത്തെ
കബളിപ്പിക്കെണ്ടാതായ
രാവുകള്‍ക്ക് വേണ്ടി,
തീര്‍ച്ചയായും...
ഒരിക്കലും മാറാത്ത
ഞങ്ങളുടെ
സാന്ധ്യരോഗങ്ങള്‍ക്കുള്ള
മരുന്നിനുവേണ്ടി...
ഡോക്ടര്‍ കന്താര്‍,
സ്വര്‍ഗ്ഗത്തിലെ
വനവലാകയായ
ചങ്ങാതീ,
ജീവിതത്തില്‍ ഒരിക്കലെങ്കിലും
ഞങ്ങള്‍ അങ്ങയെ
കാത്തുനില്‍ക്കാതിരുന്നിട്ടില്ല....
Wednesday, November 4, 2009
Monday, November 2, 2009
എഡിറ്റോറിയല്‍
പിന്‍വലിച്ച് രംഗബോധമറ്റ
അവസാനം കേട്ട പേര് ക്യാപ്ടന്‍ ഫ്രൂട്ട്.
കൂട്ടുങ്ങല്‍ നിന്നും പൂച്ചക്കുന്നിലെ
വസതിയിലേക്കുള്ള യാത്രയില്‍,
പത്തായപുരത്ത് ബസ്സിറങ്ങി,
റോഡില്‍ നിന്നു തന്നെ
വരയന്‍ അടി ട്രൌസര്‍ ഊരി ചുമലിലിട്ട്
ഒരു അടൂര്‍ കഥാപാത്രം പോലെ,
തങ്ങള്‍ക്കാട്ടിലെ പച്ചില പൊന്തകള്‍ക്കുള്ളിലേക്ക്,
തെല്ലൊരു ധൃതിയോടെ തന്നെ
നടന്നു മറയാറുള്ള ഒരാളുടെ മായാത്ത ചിത്രം.
എന്തിനായിരുന്നു,
കാട്ടുപൊന്തകള്‍ക്കുള്ളിലേക്കുള്ള
ആ പ്രതിഭയുടെ പ്രയാണം?
തൂറാന്‍...
പത്തായപുരത്തിന്‍റെ
സുസ്ഥിരമായ പ്രഭാതക്കാഴ്ചയായിരുന്നു അത്.
അഥവാ, പത്തായപുരം
ദീര്‍ഘകാലം കണികണ്ടുണര്‍ന്ന നന്മ!
- എഡിറ്റര്‍
Thursday, October 29, 2009
ഫാദര്‍ ജെ. ചാക്കാല അശകുശല്‍ ചെയര്‍മാനായി സ്ഥാനമേറ്റു.
ദൌത്യം ഹൃദയപൂര്‍വ്വം ഏറ്റെടുക്കുന്നതായി ചാക്കാല.
.....................................................................
പത്തായപുരം: അശകുശല്‍ ചെയര്‍മാനായി ഫാദര്‍ ജെ. ചാക്കാല സ്ഥാനമേറ്റു. പത്തായപുരത്തെ അശകുശല്‍ ആസ്ഥാനത്ത് നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം.
അടിച്ചമര്‍ത്തപ്പെട്ടിട്ടും കുതിച്ചുയര്‍ന്ന മാധ്യമശബ്ദം, പത്തായപുരത്തിന്‍റ ആത്മാവിഷ്കാരം, വീരോചിതമായ ചിന്തകളും അഭിപ്രായങ്ങളും കൊണ്ട് പൂളതാങ്ങിയന്‍ മാനസത്തില്‍ ലബ്ധ പ്രതിഷ്ഠ നേടിയ അശകുശലിന്‍റെ സാരഥ്യം ഫാദര്‍ ജെ. ചാക്കാല ഏറ്റെടുക്കുമ്പോള്‍ അശകുശല്‍ ആസ്ഥാനത്തെ വറീത് മാപ്പിള മെമ്മോറിയല്‍ ചേംബറിലെ ക്ഷണിക്കപ്പെട്ട പ്രബുദ്ധ സദസ്സ് ഇരിപ്പിടത്തില്‍നിന്നും എണീറ്റ് കരഘോഷം മുഴക്കി.
ഒറ്റത്തെങ്ങ് ജംഗ്ഷനില്‍നിന്നും വിവിധ പരമ്പരാഗത കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ അദ്ദേഹത്തെ ആനയിക്കുകയായിരുന്നു. വഴിനീളെ എല്‍.എഫ് നാരിമാര്‍ പുഷ്പ വൃഷ്ടി നടത്തി. പാതയ്ക്ക് ഇരുവശവും നിറഞ്ഞു നിന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തെ ക്കുറിച്ച് ബോധവാനാണ് താനെന്ന് മറുപടി പ്രസംഗത്തില്‍ ഫാദര്‍ ജെ. ചക്കാല പറഞ്ഞു. കദീസുമ്മ ബീവി സര്‍ക്കാരിന്‍റെ നിരന്തരമായ നിയമനടപടികളാല്‍ പലവുരു പരിക്കേറ്റ അശകുശലിനെ കൂടുതല്‍ ശക്തിയുള്ളതും കര്‍മ്മബോധം ഉള്ളതുമാക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ് തനിക്ക് ഏറ്റെടുക്കാനുള്ളതെന്നും ചക്കാല പറഞ്ഞു. ഏത് സര്‍ക്കാര്‍ വന്നാലും സത്യത്തിനു നേരെ മുഖം തിരിക്കാന്‍ അശകുശല്‍ തയ്യാറല്ലെന്നും ഏത് വെല്ലുവിളികളെയും നേരിടാന്‍ പാകത്തില്‍ ജനപിന്തുണ അശകുശലിന് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നും അശകുശലിനോടൊപ്പം സഞ്ചരിച്ചിട്ടുള്ള ഫാദര്‍ ചക്കാല അശകുശലിന്‍റെ സാരഥ്യം ഏറ്റെടുക്കുന്നത് ഇതിന്‍റെ അണിയറ ശില്‍പ്പികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും അശകുശല്‍ കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും വേണ്ടി ഹൃദയപൂര്‍വ്വമാണ് താന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും നിറഞ്ഞ കരഘോഷത്തിനിടെ അശകുശല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ കോന്‍സ് പറഞ്ഞു.
ചീഫ് എഡിറ്റര്‍ വി. കുന്‍സുരുള, ചീഫ് സബ് എഡിറ്റര്‍ ജെ. പാലൊളി, മച്ചുനാട് വിദേശകാര്യ സെക്രട്ടറി ഡോ. അംബി അംബേദ്ക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ടെലിഫോണിലൂടെയും ഇ- മെയില്‍ സന്ദേശങ്ങളിലൂടെയും ഫാദര്‍ ജെ. ചക്കാലയെ അനുമോദിച്ചു.
ശ്രീ. കോന്‍സ് അദ്ധ്യക്ഷനായ ചടങ്ങില്‍ ആന്‍റി ബേക്കര്‍ മുഖ്യ അതിഥിയായിരുന്നു. ശ്രീ. ആര്‍. അറക്കല്‍, ഹാമിദ് പോട്ടാറ്റോ, സെയ്യദ് കുളാണ്ടോവ്, സിനിമാ താരം വാസന്തി ക്ളിമു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടി ഇബ്രാഹിം കുട്ടി, ഗോപി ജാനൂസ്, ഉസ്താദ് ഡോ. തോണ്‍ മോ, ക്യാപ്ടന്‍ ഫ്രൂട്ട് എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു. രണ്ടു മിനിട്ട് മൌനമാചരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
..................................................
Saturday, October 24, 2009
ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു.
ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു.
പത്തായപുരം: ഫ്രൂട്ട് എയര്‍ ലൈന്‍സിന്‍റെ ഉപജ്ഞാതാവും പട്ടമഠം ഇന്‍റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ ( പി. ഐ . എ )ശില്പിയുമായ ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു. പൂച്ചക്കുന്നിലെ സ്വവസതിയില്‍ ഇന്നു പകലായിരുന്നു അന്ത്യം. മരണസമയത്ത് ബന്ധുമിത്രാദികളെല്ലാം അടുത്തുണ്ടായിരുന്നു.
പത്തായപുരത്തിന്‍റെ വികസന രേഖയില്‍ മായാത്ത അദ്ധ്യായമായി എഴുതിച്ചേര്‍ത്ത പട്ടമഠം ഇന്‍റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ സ്ഥാപനത്തിനായി അഹോരാത്രം പാടുപെടുകയും ഒടുവില്‍ ആ സ്വപ്നം പൂവണിയുകയുമായിരുന്നു. പട്ടമഠം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആദ്യം പറന്നിറങ്ങിയ സ്വകാര്യ വിമാനം അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൂട്ട് എയര്‍ ലൈന്‍സാണ്.
മച്ചര്‍ & മിച്ചര്‍, സെയ്യദ് കുളാണ്ടോവ്, ജോണ്‍സണ്‍ ഗ്ലിസഞ്ചര്‍, സര്‍ റിച്ചാര്‍ഡ് ഗ്രീന്‍ മൌത്ത്, തോണ്‍ വസീര്‍, ആന്‍റി ബേക്കര്‍, അനാവര്‍ മിനാവര്‍, ആര്‍. അറക്കല്‍, തുടങ്ങി നിരവധി പ്രമുഖര്‍ ക്യാപ്റ്റന്‍ ഫ്രൂട്ടിന്‍റെ നിര്യാണത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പൂച്ചക്കുന്നില്‍ എത്തിയിരുന്നു.
അശകുശല്‍ ന്യൂസിനുവേണ്ടി ഹാമിദ് പോട്ടാട്ടോ മലര്‍ ചക്രം അര്‍പ്പിച്ചു. ചീഫ് സബ് എഡിറ്റര്‍ പാലൊളി തന്‍റെ അനുശോചന സന്ദേശത്തില്‍, ക്യാപ്റ്റന്‍ ഫ്രൂട്ടിന്‍റെ ആകസ്മിക വേര്‍പാട് ഞെട്ടലുണ്ടാക്കിയതായി പറഞ്ഞു.
Wednesday, October 14, 2009
Monday, October 12, 2009
രാഷ്ട്രപതിയുടെ വിജ്ഞാപനം വരും മുമ്പെ
രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്...
കീകോട്ട് മന്ദിര്‍ ( പത്തായപുരം ): ഏത് നിമിഷവും രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവരാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് തന്നെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു .പുറത്താക്കപ്പെട്ട കദീസുമ്മ ബീവി നയിക്കുന്ന കൃസരി ദളം ഫെഡറേഷന്‍ (കെ ഡി എഫ്), ഹൌസിംഗ് ദളം ഫെഡറേഷന്‍ ( എച്ച് ഡി എഫ് ) , എന്നീ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ ഗുഞ്ഞ്ച്ചുക സഭ , പട്ടസ്റ്റ് വിചാര്‍ മഞ്ച് എന്നീ കക്ഷികളും ഈ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകും.
Thursday, October 8, 2009
PRESIDENT CALL BACK
PRESIDENT CALL BACK CHIEF CAMANDOS
INCLUDING MR GUNJUST SAA
TO THE COUNTRY
Keekot Mandir ( Pathaya puram ): The President of P.Puram Dr.K.S.H.Breht call back all camondos including Marhum Gunjust Saa to the country urgently.President also re- called Mr Sundan.P.Dev and mr. Manele Kuttappan
സര്‍ക്കാര്‍ വീണു
പിരിച്ചുവിട്ടു.
തെരഞ്ഞെടുപ്പിനെ നേരിടാന്‍
ജനതയോട് രാഷ്ട്രപതിയുടെ ആഹ്വാനം

(തിരിച്ചടി - കദീസുമ്മ ബീവി )
പത്തായപുരം : കാലം തിരിച്ചടിച്ചു. അധികാര ദുര്‍വിനിയോഗത്തിന്‍റെ ചടുല താണ്ഡവത്താല്‍ ഒരു രാജ്യത്തെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയ മൂന്ന് വര്‍ഷങ്ങള്‍ക്ക് വിട. ഒടുവില്‍ കദീസുമ്മ സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു വൈകുന്നേരം പത്തായപുരം സമയം 6.30 നായിരുന്നു രാജ്യത്തിന്‍റെ വിമോചനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രഖ്യാപനം ഉണ്ടായത്.
കീക്കോട്ട് മന്ദിരം അക്ഷരാര്‍തഥത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സാഗരമായി രൂപപ്പെട്ടു. രാജ്യത്താകമാനം ജനങ്ങള്‍ ആഹ്ലാദപ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. രാഷ്ട്രപതിയെ അഭിനന്ദിച്ചുകൊണ്ട് നിലയ്ക്കാത്ത സന്ദേശങ്ങള്‍. രാജ്യം പുതിയ പ്രഭാതത്തിലേക്ക്. അശകുശല്‍ നിരോധിച്ചതടക്കം രാജ്യ താല്പര്യങ്ങള്‍ ഹനിച്ചെന്ന് രാഷ്ട്രപതിയുടെ സന്ദേശം.
ഇന്നു രാത്രി 10. 30 നു രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. പത്തായപുരം റേഡിയോയും, പത്തായപുരം വിഷന്‍ ചാനലും രാഷ്ട്രപതിയുടെ പ്രസംഗം തല്‍സമയം പ്രക്ഷേപണം ചെയ്യും.
കോന്‍സ് വീണ്ടും മിഡില്‍ ഈസ്റ്റിലേക്ക്...
അശകുശല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ. കോന്‍സ് തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമായി വീണ്ടും മിഡില്‍ ഈസ്റ്റില്‍ എത്തുമെന്ന് ചീഫ് എഡിറ്റര്‍ ഡോ. വി. കുന്‍സുരുള ദോഹ ഷറാട്ടണില്‍ നടന്ന മീറ്റ് ഡി പ്രസ്സില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീ. ജലീല്‍ ചാക്കാല അശകുശലിന്‍റെ സാരഥ്യം ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് കുന്‍സുരുള പറഞ്ഞു. ആസ്ഥാന ഗായകന്‍ ഉസ്താദ് ഡോ. തോണ്‍ മോയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനാണ് അദ്ദേഹം മീറ്റ് ഡി പ്രസ് വിളിച്ചുചേര്‍ത്തത്.
Wednesday, October 7, 2009
ആസ്ഥാന ഗായകന്‍ വിടവാങ്ങി
ഒരു പഴയകാല ചിത്രം)

കോടയില്‍ സിറ്റി: പത്തായപുരത്തിന്‍റെ ആസ്ഥാന ഗായകന്‍ ഉസ്താദ്, ഡോ. തോണ്‍ മോ, സ്വവസതിയില്‍ ഹൃദ്രോഗം മൂലം അന്തരിച്ചു. പരമ്പരാഗത തൊണ്ടിയന്‍ ഗാന മാധുരിയുടെ അവസാന വാക്കായിരുന്ന ഉസ്താദ്, പ്രശസ്ത സംഗീതഞ്ജന്‍ കുത്തബ്ദുല്ലാഖാന്‍റെ ശിഷ്യനായിരുന്നു.
ഉസ്താദ് ഡോ. തോണ്‍ മോ സംഗീത ലോകത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ തട്ടാമണി സംഗീത ബഹുമതിയും ഡോക്ടറേറ്റും നല്കി ആദരിച്ചു. കനി മകള്‍ അട വീവാത്തുവിന്‍റെ ഏക സഹോദരനായിരുന്ന അദ്ദേഹത്തിന് മരിക്കുമ്പോള്‍ 70 വയസ്സായിരുന്നു.
നിര്‍ധന ബാല്യത്തിന്‍റെ ചതുപ്പുകളിലൂടെ ജീവിതത്തിലേക്ക് പടികയറിയെത്തിയ അദ്ദേഹം കോടയില്‍ സ്കൂളില്‍ നിന്നും അക്ഷരമഭ്യസിച്ചു. കുപ്പായമിടാത്ത കുറ്റത്തിന് അദ്ദേഹത്തെ സ്കൂളില്‍ നിന്നും പുറത്താക്കിയത് അന്നത്തെ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു.
കോടയില്‍ കോളേജ് കാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വിശാലമായ സ്ഥലത്ത് പൊതുദര്‍ശനത്തിനു കിടത്തിയ മൃതദേഹം ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള പതിനായിരകണക്കിന് വരുന്ന ജനങ്ങളുടെ പ്രവാഹമായിരുന്നു.
ആര്യഭട്ടയിലെയും എല്‍ എഫിലെയും വിദ്യാര്‍ത്ഥി സമൂഹം അനിയന്ത്രിതരായി വിങ്ങി കരയുന്ന കാഴ്ച ഹൃദയ ഭേദകമായിരുന്നു. മൃതദേഹത്തില്‍ അശകുശലിനുവേണ്ടി നിറകണ്ണുകളോടെ, ഹാമിദ് പോട്ടാറ്റോ പുഷ്പചക്രം സമര്‍പ്പിച്ചു.
ചീഫ് എഡിറ്റര്‍ ഡോ. വി. കുന്‍സുരുള, പാച്ചന്‍ കുരുവിള, അംബി അംബേദ്‌കര്‍, പാലൊളി, അണ്ണാദുരൈ, ഡോ. കബീര്‍ കുറു, ഖമറുസമാന്‍, മഹാകവി വലിയകത്ത്, തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ അനുശോചന സന്ദേശങ്ങള്‍ അയച്ചു. ആസ്ഥാന ഗായകന്‍റെ നഷ്ടം നികത്താന്‍ കഴിയാത്തതാണെന്ന് അനുശോചനസന്ദേശത്തില്‍ കബീര്‍ കുറു പറഞ്ഞു.
രാഷ്ട്രപതി ഡോ. ബ്രെഹ്ട്ട്, ജലീല്‍ ചാക്കാല, രസ്ക്കള്‍ അറക്കല്‍, ആന്‍റി ബേക്കര്‍, അനാവര്‍ മിനാവര്‍, ക്ളിമൂ ദേവി അന്തര്‍ജ്ജനം, ഇബ്രാ കുറു, ഗുലാംസു, സെയ്യിദ് കുളാണ്ടോവ്, മറ്റു രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു.
രാജ്യവ്യാപകമായി ഒരാഴ്ചത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Tuesday, October 6, 2009
നിരോധനം നീങ്ങി. അശകുശല്‍ വീണ്ടും.
വിജയം അശകുശല്‍ നേടി.
കൂടുതല്‍ വാര്‍ത്തകള്‍ ഉടനെ.
കാത്തിരിക്കുക.
Thursday, July 9, 2009
Saturday, May 30, 2009
ഇമ്പിച്ച്യുട്ട്യാത്ത / ദീപ്തസ്മൃതി
Wednesday, May 13, 2009
Tuesday, May 12, 2009
കദീസുമ്മാ ബീവിയുടെ വാഹന വ്യൂഹത്തിനുനെരെ കരിങ്കൊടി
പ്രധാനമന്ത്രി ശ്രീമതി കദീസുമ്മാ ബീവിയുടെ വാഹന വ്യൂഹത്തിനുനെരെ കരിങ്കൊടി പ്രകടനവുമായി മുന്നേറിയ ഗുലാംസു ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂച്ചക്കുന്നില്‍ യുദ്ധസമാനമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കി.

പ്രവര്‍ത്തകര്‍ തികച്ചും അപ്രതീക്ഷിതമായി കമ്യൂണിസ്റ്റ് പച്ചകള്‍ക്കുള്ളില്‍ നിന്നും വീഥിയിലേക്ക് ഓടി കയറുകയായിരുന്നു. എന്നാല്‍ അകമ്പടി സേവിച്ച പത്തായപുരം സ്പെഷ്യല്‍ കമാന്‍ഡോസ് സമരക്കാരെ മൃഗീയമായി ചവിട്ടിയരച്ചു. പിന്നീട് പോലീസ് നൂറോളം വരുന്ന ഗുലാംസു ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.
പത്തായപുരം സമാധാന്‍ പുരസ്കാരത്തിന് അബുല്‍ സാറയെ പരിഗണിക്കാഞ്ഞതിനെതിരെ രാജ്യവ്യാപകമായി പട്ടസ്റ്റ് വിചാര്‍ മഞ്ച് നടത്തുന്ന സമരപരിപാടികളോട് അനുഭാവം രേഖപ്പെടുത്താനാണ് ഗുലാംസു ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇത്തരമൊരു സമരപരിപാടി ആസൂത്രണം ചെയ്തത്.
എന്നാല്‍ സംഭവത്തെ പറ്റി ഗുല്‍ ഗുലാംസു മൌനം ഭുജിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത്.
സംഭവത്തെ കൃസരി ദളം ഫെഡറേഷന്‍ നേതാക്കള്‍ അപലപിച്ചു. ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്തുകതന്നെ ചെയ്യുമെന്ന് ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Saturday, May 9, 2009
ഞാവല്‍പ്പഴം
2. ഹെന്‍റി ഡൊണാള്‍ഡ് - ഒരോര്‍മ്മ.
അദ്ദേഹം തന്‍റെ നീണ്ട അന്വേഷണ ഫലമായി പത്തായപുരത്തിന്‍റെ പൂര്‍വ്വകാല സംസ്കൃതികളെ കണ്ടെത്തുകയും അവ സംരക്ഷിക്കപ്പെടുകയും ചെയ്തു. ലോകപ്രശസ്തമായ ചേനങ്കുളം നദീതട സംസ്കാരം ഇദ്ദേഹത്തിന്‍റെ കാലത്താണ് നടപ്പിലാക്കിയതെന്ന് കരുതുന്നു.
ഡോ. ഹെന്‍റി ഡൊണാള്‍ഡിന്‍റെ ഈ കുടിയേറ്റമാണ് പത്തായപുരത്തിന്‍റെ ആദ്യത്തെ കൊളോണിയല്‍ ആധിപത്യം.
പില്‍ക്കാലത്താണ് ഉപ്പാപ്പയുടെ (അബിയ ) ആഗമനം.
അറേബ്യയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം അഞ്ചങ്ങാടി വഴി പത്തായപുരത്തെത്തിയ ഉപ്പാപ്പയുടെ കരുത്തിനുമുന്നില്‍
ഡോ. ഹെന്‍റി ഡൊണാള്‍ഡ് തികച്ചും സൌഹൃദ പരമായിതന്നെ നിര്‍ഗമിക്കുകയായിരുന്നു. ഉപ്പാപ്പ വിലനല്‍കിയാണ് പത്തായപുരം സ്വന്തമാക്കിയതെന്നും തുടര്‍ന്ന് അത് പൊതുജനങ്ങള്‍ക്കായി സൌജന്യമായി നല്കുകയുമായിരുന്നുവെന്ന് ചരിത്രം.
ഉപ്പാപ്പയാണ് പത്തായപുരത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി രൂപപ്പെടുത്തിയത്. എന്നാല്‍ ഈ രാഷ്ട്ര രൂപീകരണത്തില്‍ യാതൊരുവിധ രാജകീയ പരിവേഷവും സ്വയം സൃഷ്ടിക്കാന്‍ ഉപ്പാപ്പ തയ്യാറായില്ലെന്ന് മാത്രമല്ല തികച്ചും പാര്‍ലിമെന്‍റേറിയന്‍ ഭരണ സംവിധാനമാണ് അദ്ദേഹം നടപ്പിലാക്കുകയും ചെയ്തത്. എന്നാല്‍ ജനം അബിയായെ അവരുടെ ഉപ്പാപ്പയായി സ്വയം സ്വീകരിക്കുകയായിരുന്നു.
Thursday, May 7, 2009
1. പത്തായപുരം എന്നാല്‍...
പൂര്‍വ്വകാല ചിത്രം.
(ഫോട്ടോ: അശകുശല്‍ ആര്‍കൈവ്സ്.)

ലോകത്തിലെ ഏറ്റവും ചെറുതും സര്‍വ്വസ്വതന്ത്രവുമായ ഒരു സാങ്കല്‍പ്പിക രാഷ്ട്രമാണ് പത്തായപുരം. എങ്കിലും വത്തിക്കാന്‍ പോലെ തുച്ഛമായിരുന്നില്ല ജനസംഖ്യ.കാരണം ഗര്‍ഭധാരണത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ഇവിടുത്തേത്.
സര്‍ തോമസ് മൂര്‍ ലത്തീന്‍ ഭാഷയില്‍ എഴുതിയ ദാര്‍ശനിക രാഷ്ട്രമീമാംസ ഗ്രന്ഥത്തെ അവലംബിച്ചാണ് ഡോക്ടര്‍ കുണ്ടത്തില്‍ കുഞ്ഞുവറീത് മാപ്പിള പത്തായപുരത്തിന്‍റെ ഭരണഘടനക്ക് രൂപം നല്‍കിയത്. പത്തായപുരത്തിന്‍റെ ഉപ്പാപ്പ അബിയയാണ് ഈ കര്‍മ്മനിര്‍വ്വഹണത്തിന് കുഞ്ഞുവറീത് മാപ്പിളയെ ചുമതലപ്പെടുത്തിയത്.
പോളിയോല്‍ത്തിയ ലോല്‍ജിഫോളിയ എന്ന് ശാസ്ത്രനാമമുള്ള അരണമരമാണ് ദേശീയ വൃക്ഷം.
കനാബിസ് സറ്റൈവ എന്ന ശാസ്ത്രനാമമുള്ള കഞ്ചാവാണ് ദേശീയ സസ്യം.
മൃഗം: കുറുക്കന്‍.
പക്ഷി: കുത്തിച്ചുടാന്‍.
ഭക്ഷണം: പോത്തെറച്ച്യും പൊറാട്ടേം.
പരമ്പരാഗത തൊഴില്‍: തെറുപ്പ്.
ആസ്ഥാന ഗായകന്‍: ഉസ്താദ് തൊണ്ട് മോ.
വിനോദങ്ങള്‍: ഗുണ്ട്, പന്നിമലത്ത്.
സാക്ഷരത: സമ്പൂര്‍ണം.
റിയാല്‍ എസ്റ്റേറ്റും ഹെര്‍ബല്‍ ടൂറിസവും ഡ്രഗ്സുമാണ് പ്രധാന വരുമാനമെങ്കിലും റിയാലും ദിര്‍ഹവുമായി മാസാമാസം മിഡിലീസ്റ്റില്‍ നിന്നും ട്രെയലറുകള്‍ വരും.
Wednesday, May 6, 2009
എടയ്ക്കൂരെടയ്ക്കൂരെടയ്ക്കൂര്‍....
Monday, May 4, 2009
Saturday, May 2, 2009
സ്വാതന്ത്ര്യദിനാഘോഷം; ക്യാമറകണ്ണില്‍
Friday, May 1, 2009
ഭീകരാക്രമണ ഭീഷണി. അതിര്‍ത്തിയില്‍ കനത്ത ജാഗ്രത.
പത്തായപുരം: ചെനാങ്കുളം കുടിവെള്ള പദ്ധതി ബോംബുവെച്ചു തകര്‍ക്കുമെന്ന തെക്കു ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് പി. പുരം ലിപ്പന്‍ സിറ്റി അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ കര്‍ശനമാക്കി.യാതൊരു വിധത്തിലും നുഴഞ്ഞു കയറ്റം അസാധ്യമാം വിധം ജാഗരൂകമാണ് സൈന്യമെന്നു ചീഫ് മാര്‍ഷല്‍ അറിയിച്ചു.
Wednesday, April 29, 2009
Saturday, April 25, 2009
പത്തായപുരം - കണ്ടാണശ്ശേരി ഭൂഗര്‍ഭപാത, തെക്കന്‍ പാലൂര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
തെക്കന്‍ പാലൂര്‍ വഴി കണ്ടാണശ്ശേരിക്കുള്ള
പത്തായപുരം - കണ്ടാണശ്ശേരി
ഭൂഗര്‍ഭപാതയുടെ കവാടം.

തെക്കന്‍ പാലൂര്: പത്തായപുരം - കണ്ടാണശ്ശേരി ഭൂഗര്‍ഭ പാതയ്ക്കുള്ള അനുമതി തെക്കന്‍ പാലൂര്‍ സര്‍ക്കാര്‍ നിഷേധിച്ചു. ഗുഞ്ചുക സഭയുടെ ഒളിപ്പോരാളികള്‍ ഡ്രഗ്സ് കടത്താനുള്ള സാധ്യത മുന്നില്‍ കണ്ട്, ഭൂഗര്‍ഭപാത അനുവദിക്കാന്‍ പാലൂരിന്‍റെ ഭൂമി നല്‍കാനാകില്ലെന്ന് തെക്കന്‍ പാലൂരിയന്‍ പ്രധാനമന്ത്രി ശ്രീ. മനേലെ കുട്ടപ്പന്‍ പത്തായപുരം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. ഗുഞ്ചുകസഭയുടെ ഒളിപ്പോരില്‍ ഒട്ടേറെ നിരപരാധ ജന്മങ്ങള്‍ക്ക് ജീവഹാനി സംഭവിച്ച നാടാണ് ഇതെന്നുംഇനിയുമൊരു പരീക്ഷണത്തിന് തയ്യാറല്ലെന്നും ശ്രീ.കുട്ടപ്പന്‍ തന്‍റെ തട്ടുപൊളിപ്പന്‍ പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണത്തിന് ഇത്തരം പൊള്ളയായ വാദങ്ങള്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന് പത്തായപുരവും, കണ്ടാണശ്ശേരിയും കുറ്റപ്പെടുത്തി. മച്ചുനാടും പ്രശ്നത്തെ അതീവ ഗൌരവത്തോടെയാണ് കാണുന്നതെന്ന് മച്ചുനാടും പ്രഖ്യാപിച്ചു.
പട്ടമഠം, ജ്വലിക്കുന്ന ഒരോര്‍മ്മ.

Friday, April 24, 2009
വലുതായി കാണാന്‍
Thursday, April 23, 2009
പഴമയിലൂടെ...
2006, 2007, 2008 വര്‍ഷങ്ങളിലെ പത്തായപുരം സമാധാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

Saturday, April 18, 2009
ഗ്രീന്‍ സെല്യൂട്ട്

യാഥാര്‍ത്ഥ്യമാകുമോ ?
Friday, April 17, 2009
ഉപ്പാപ്പ
Thursday, April 16, 2009
കാലം തിരിഞ്ഞുകൊത്തുമോ?

വരുന്നു,ഗുഞ്ചുക വിപ്ലവം.
പത്തായപുരം കണക്കുകളില്‍ വളരുന്നു.
Wednesday, April 15, 2009
അറിയിപ്പ്
.jpg)
ആക്ടിങ്ങ് ചെയര്‍മാന്‍, ഗുഞ്ചുകസഭ
Sunday, April 12, 2009
PATHAYAPURAM UNIVERSITY OPEN DAY
PPU Welcomes all Gunjust and Pattest students and parents to attend an open day at Climu Bazar Campus
~ Meet the Academician Mr.Gulamsu
~ Learn about PPU Colleges and Programs
~ Discover Everything we Have to Offer
~ Hear about our Plans for New Programs
Saturday, 25th april 2009 11 am - 1 pm at Climu Bazar Campus
for more information call toll free 50 11 -
Prof.Anawar Minawar, ( Vice chancellor )
Sunday, April 5, 2009
ഗുലാംസു പ്രതിഷേധിച്ചു.
ക്ളിമു ബസാര്‍ : പത്തായപുരം സമാധാന്‍ പുരസ്കാരത്തിന് മഹാനായ അബുല്‍ സാറയെ പരിഗണിക്കാത്തതിന്ന് പിന്നില്‍ കദീസുമ്മാ സര്‍ക്കാരിന് പല ഹിഡന്‍ അജണ്ടകളും ഉണ്ടെന്നും രാജ്യസ്നേഹികള്‍ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ശ്രീ. ഗുല്‍ ഗുലാബ് ഗുലാംസു ആഹ്വാനം ചെയ്തു. അബുല്‍ സാറ ഫൌണ്ടേഷന് ഫോര്‍ പട്ടസ്ടിക്ക് സ്റ്റഡി സെന്‍റര്‍ ബിരുദ ദാനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീ ഗുലാംസു.
ക്ളിമു ബസാര്‍: പത്തായപുരത്തിന്‍റെ യുഗപരിവര്‍ത്തനത്തില്‍ അനിഷേധ്യമായ സ്ഥാനം വഹിച്ച മഹാരഥനാണ് അബുല്‍ സാറയെന്ന് ഡോ. കുളാണ്ടോവ് കുളാണ്ടര്‍ സ്മരിച്ചു. അബുല്‍ സാറ ഫൌണ്ടേഷന് ഫോര്‍ പട്ടസ്റ്റിക് സ്റ്റഡി സെന്‍ററിന്‍റെ ബിരുദ ദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. കുളാണ്ടോവ്.
പട്ട മഹാ ലഹളയ്ക്ക് പത്തായപുരത്ത് തുടക്കം കുറിക്കുകയും സമരമുഖങ്ങളില്‍ സജീവമായി നിലകൊള്ളുകയും ചെയ്ത അബുല്‍ സാറ പത്തായപുരത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്‍റി ബേക്കര്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ സര്‍വ്വശ്രീ ഗുലാംസു, ആബിദ് പൊട്ടാറ്റോ, അശകുശല്‍ സര്‍ക്കുലേഷന്‍ മേനേജര്‍ സുണ്ടന്‍. പി. ദേവ്, എ.ആര്‍. അറക്കല്‍, അനാവര്‍ മിനാവര്‍, സിനിമാനടി വാസന്തി ക്ലിമു തുടങ്ങിയവര്‍ പങ്കെടുത്തു.




















.jpg)