പൂച്ചക്കുന്ന്: വഴുതന നിരോധനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം. പത്തായപുരം ആസ്ഥാനമായുള്ള
'' ഫെമിനൈന്‍ പി.പുരം'' എന്ന വനിതാ സംഘടനയുടെ നേതൃത്വത്തില്‍ അണിചേര്‍ന്ന പ്രതിഷേധ റാലിയില്‍ എല്‍ എഫ് നാരിമാരും ആര്യഭട്ടന്‍ മങ്കമാരും അണിനിരന്നു.
പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനും വ്യാപകമാക്കാനും
പൂച്ചക്കുന്നില്‍ ചേര്‍ന്ന യോഗം ആഹ്വാനം ചെയ്തു. ഫെമിനൈന്‍ പി. പുരം പ്രസിഡന്‍റ് വത്സല ക്ളിമു ഉത്ഘാടനം നിര്‍വ്വഹിച്ചു.
ഇതിനിടെ പത്തായപുരത്തെയും മച്ചുനാട്ടിലെയും വിധവാ യൂണിയന്‍ പ്രവര്‍ത്തകരില്‍ ചിലര്‍ ആത്മാഹുതി ശ്രമം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
( അശകുശല്‍ ന്യൂസ് )
.jpg)