Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Saturday, May 30, 2009

ഇമ്പിച്ച്യുട്ട്യാത്ത / ദീപ്തസ്മൃതി

ഇന്നു മെയ്‌ 30

പത്തായപുരത്തിന്‍റെ മാതൃഭാവം
ഇമ്പിച്ച്യുട്ട്യാത്തയുടെ ചരമദിനം.
( ഫോട്ടോ : അശകുശല്‍ ആര്‍കെയ്വ്സ് )

Wednesday, May 13, 2009

Tuesday, May 12, 2009

കദീസുമ്മാ ബീവിയുടെ വാഹന വ്യൂഹത്തിനുനെരെ കരിങ്കൊടി


പ്രധാനമന്ത്രി ശ്രീമതി കദീസുമ്മാ ബീവിയുടെ വാഹന വ്യൂഹത്തിനുനെരെ കരിങ്കൊടി പ്രകടനവുമായി മുന്നേറിയ ഗുലാംസു ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂച്ചക്കുന്നില്‍ യുദ്ധസമാനമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കി.


പ്രവര്‍ത്തകര്‍ തികച്ചും അപ്രതീക്ഷിതമായി കമ്യൂണിസ്റ്റ്‌ പച്ചകള്‍ക്കുള്ളില്‍ നിന്നും വീഥിയിലേക്ക് ഓടി കയറുകയായിരുന്നു. എന്നാല്‍ അകമ്പടി സേവിച്ച പത്തായപുരം സ്പെഷ്യല്‍ കമാന്‍ഡോസ് സമരക്കാരെ മൃഗീയമായി ചവിട്ടിയരച്ചു. പിന്നീട് പോലീസ്‌ നൂറോളം വരുന്ന ഗുലാംസു ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.


പത്തായപുരം സമാധാന്‍ പുരസ്കാരത്തിന് അബുല്‍ സാറയെ പരിഗണിക്കാഞ്ഞതിനെതിരെ രാജ്യവ്യാപകമായി പട്ടസ്റ്റ് വിചാര്‍ മഞ്ച് നടത്തുന്ന സമരപരിപാടികളോട് അനുഭാവം രേഖപ്പെടുത്താനാണ് ഗുലാംസു ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇത്തരമൊരു സമരപരിപാടി ആസൂത്രണം ചെയ്തത്.


എന്നാല്‍ സംഭവത്തെ പറ്റി ഗുല്‍ ഗുലാംസു മൌനം ഭുജിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത്.


സംഭവത്തെ കൃസരി ദളം ഫെഡറേഷന്‍ നേതാക്കള്‍ അപലപിച്ചു. ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്തുകതന്നെ ചെയ്യുമെന്ന് ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Saturday, May 9, 2009

ഞാവല്‍പ്പഴം


ബേബീ,
നീ ഞാവല്‍പ്പഴം തിന്നരുത് ബേബീ...
നിന്‍റെ ച്ണ്ടുകള്‍
നിന്‍റെ പല്ലുകള്‍
നിന്‍റെ നാക്ക്...
ഒക്കെ കറപിടിക്കും ബേബീ...

2. ഹെന്‍റി ഡൊണാള്‍ഡ് - ഒരോര്‍മ്മ.

കഞ്ചാവുവ്യവസായത്തിനായി 1898 ല്‍ ആദ്യമായി പത്തായപുരത്തെത്തുകയും പിന്നീട് ആ രാജ്യത്തിന്‍റെ അധിപനായി മാറുകയും ചെയ്ത അമേരിക്കന്‍ വ്യവസായി ഡോ. ഹെന്‍റി ഡൊണാള്‍ഡ് ആണ് പത്തായപുരത്തെ കണ്ടെത്തിയ മഹാന്‍.
അദ്ദേഹം തന്‍റെ നീണ്ട അന്വേഷണ ഫലമായി പത്തായപുരത്തിന്‍റെ പൂര്‍വ്വകാല സംസ്കൃതികളെ കണ്ടെത്തുകയും അവ സംരക്ഷിക്കപ്പെടുകയും ചെയ്തു. ലോകപ്രശസ്തമായ ചേനങ്കുളം നദീതട സംസ്കാരം ഇദ്ദേഹത്തിന്‍റെ കാലത്താണ് നടപ്പിലാക്കിയതെന്ന് കരുതുന്നു.
ഡോ. ഹെന്‍റി ഡൊണാള്‍ഡിന്‍റെ ഈ കുടിയേറ്റമാണ് പത്തായപുരത്തിന്‍റെ ആദ്യത്തെ കൊളോണിയല്‍ ആധിപത്യം.
പില്‍ക്കാലത്താണ് ഉപ്പാപ്പയുടെ (അബിയ ) ആഗമനം.
അറേബ്യയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം അഞ്ചങ്ങാടി വഴി പത്തായപുരത്തെത്തിയ ഉപ്പാപ്പയുടെ കരുത്തിനുമുന്നില്‍
ഡോ. ഹെന്‍റി ഡൊണാള്‍ഡ് തികച്ചും സൌഹൃദ പരമായിതന്നെ നിര്‍ഗമിക്കുകയായിരുന്നു. ഉപ്പാപ്പ വിലനല്‍കിയാണ്‌ പത്തായപുരം സ്വന്തമാക്കിയതെന്നും തുടര്‍ന്ന് അത് പൊതുജനങ്ങള്‍ക്കായി സൌജന്യമായി നല്കുകയുമായിരുന്നുവെന്ന് ചരിത്രം.
ഉപ്പാപ്പയാണ് പത്തായപുരത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി രൂപപ്പെടുത്തിയത്. എന്നാല്‍ ഈ രാഷ്ട്ര രൂപീകരണത്തില്‍ യാതൊരുവിധ രാജകീയ പരിവേഷവും സ്വയം സൃഷ്ടിക്കാന്‍ ഉപ്പാപ്പ തയ്യാറായില്ലെന്ന് മാത്രമല്ല തികച്ചും പാര്‍ലിമെന്‍റേറിയന്‍ ഭരണ സംവിധാനമാണ് അദ്ദേഹം നടപ്പിലാക്കുകയും ചെയ്തത്. എന്നാല്‍ ജനം അബിയായെ അവരുടെ ഉപ്പാപ്പയായി സ്വയം സ്വീകരിക്കുകയായിരുന്നു.

advertisement


Thursday, May 7, 2009

1. പത്തായപുരം എന്നാല്‍...

ഉപ്പാപ്പ അബിയയും ഡോ. ഹെന്‍റി ഡൊണാള്‍ഡും.
പൂര്‍വ്വകാല ചിത്രം.
(ഫോട്ടോ: അശകുശല്‍ ആര്‍കൈവ്സ്.)










ലോകത്തിലെ ഏറ്റവും ചെറുതും സര്‍വ്വസ്വതന്ത്രവുമായ ഒരു സാങ്കല്‍പ്പിക രാഷ്ട്രമാണ് പത്തായപുരം. എങ്കിലും വത്തിക്കാന്‍ പോലെ തുച്ഛമായിരുന്നില്ല ജനസംഖ്യ.കാരണം ഗര്‍ഭധാരണത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ഇവിടുത്തേത്.



സര്‍ തോമസ്‌ മൂര്‍ ലത്തീന്‍ ഭാഷയില്‍ എഴുതിയ ദാര്‍ശനിക രാഷ്ട്രമീമാംസ ഗ്രന്ഥത്തെ അവലംബിച്ചാണ് ഡോക്ടര്‍ കുണ്ടത്തില്‍ കുഞ്ഞുവറീത് മാപ്പിള പത്തായപുരത്തിന്‍റെ ഭരണഘടനക്ക് രൂപം നല്‍കിയത്. പത്തായപുരത്തിന്‍റെ ഉപ്പാപ്പ അബിയയാണ് ഈ കര്‍മ്മനിര്‍വ്വഹണത്തിന് കുഞ്ഞുവറീത് മാപ്പിളയെ ചുമതലപ്പെടുത്തിയത്.



പോളിയോല്‍ത്തിയ ലോല്‍ജിഫോളിയ എന്ന് ശാസ്ത്രനാമമുള്ള അരണമരമാണ് ദേശീയ വൃക്ഷം.



കനാബിസ്‌ സറ്റൈവ എന്ന ശാസ്ത്രനാമമുള്ള കഞ്ചാവാണ് ദേശീയ സസ്യം.



മൃഗം: കുറുക്കന്‍.



പക്ഷി: കുത്തിച്ചുടാന്‍.



ഭക്ഷണം: പോത്തെറച്ച്യും പൊറാട്ടേം.



പരമ്പരാഗത തൊഴില്‍: തെറുപ്പ്.



ആസ്ഥാന ഗായകന്‍: ഉസ്താദ് തൊണ്ട് മോ.



വിനോദങ്ങള്‍: ഗുണ്ട്, പന്നിമലത്ത്.



സാക്ഷരത: സമ്പൂര്‍ണം.



റിയാല്‍ എസ്റ്റേറ്റും ഹെര്‍ബല്‍ ടൂറിസവും ഡ്രഗ്സുമാണ് പ്രധാന വരുമാനമെങ്കിലും റിയാലും ദിര്‍ഹവുമായി മാസാമാസം മിഡിലീസ്റ്റില്‍ നിന്നും ട്രെയലറുകള്‍ വരും.

Wednesday, May 6, 2009

എടയ്ക്കൂരെടയ്ക്കൂരെടയ്ക്കൂര്‍....


എടയ്ക്കൂരെടയ്ക്കൂരെടയ്ക്കൂര്‍....
മച്ചുനാട്- കൂട്ടുങ്ങല്‍ അതിര്‍ത്തിയില്‍
ഒരു കാലത്ത് സദാ ഉയര്‍ന്നുകേട്ട
കുത്തുവണ്ടികളിലെ ഈ പാട്ട്, കാലത്തിനു മായ്ക്കാനാകാതെ പഴമക്കാരുടെ മനസ്സില്‍....

Saturday, May 2, 2009

സ്വാതന്ത്ര്യദിനാഘോഷം; ക്യാമറകണ്ണില്‍


പത്തായപുരം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഫോര്‍ സെന്‍റ് കോളനിയില്‍ എയറന്‍ സുരയുടെ നേതൃത്വത്തില്‍ നടന്ന നഗ്ന താണ്ഡവം.

Friday, May 1, 2009

ഭീകരാക്രമണ ഭീഷണി. അതിര്‍ത്തിയില്‍ കനത്ത ജാഗ്രത.

( പി. പുരം ലിപ്പന്‍ സിറ്റി ബോര്‍ഡര്‍ )
പത്തായപുരം: ചെനാങ്കുളം കുടിവെള്ള പദ്ധതി ബോംബുവെച്ചു തകര്‍ക്കുമെന്ന തെക്കു ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് പി. പുരം ലിപ്പന്‍ സിറ്റി അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ കര്‍ശനമാക്കി.
യാതൊരു വിധത്തിലും നുഴഞ്ഞു കയറ്റം അസാധ്യമാം വിധം ജാഗരൂകമാണ് സൈന്യമെന്നു ചീഫ്‌ മാര്‍ഷല്‍ അറിയിച്ചു.