Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Sunday, April 5, 2009

അബുല്‍ സാറ; പരിവര്‍ത്തനത്തിന്‍റെ യുഗപുരുഷന്‍

ക്ളിമു ബസാര്‍: പത്തായപുരത്തിന്‍റെ യുഗപരിവര്‍ത്തനത്തില്‍ അനിഷേധ്യമായ സ്ഥാനം വഹിച്ച മഹാരഥനാണ് അബുല്‍ സാറയെന്ന് ഡോ. കുളാണ്ടോവ് കുളാണ്ടര്‍ സ്മരിച്ചു. അബുല്‍ സാറ ഫൌണ്‍ടേഷന്‍ ഫോര്‍ പട്ടസ്റ്റിക് സ്റ്റഡി സെന്‍ററിന്‍റെ ബിരുദ ദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. കുളാണ്ടോവ്.
പട്ട മഹാ ലഹളയ്ക്ക് പത്തായപുരത്ത് തുടക്കം കുറിക്കുകയും സമരമുഖങ്ങളില്‍ സജീവമായി‌ നിലകൊള്ളുകയും ചെയ്ത അബുല്‍ സാറ പത്തായപുരത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്‍റി ബേക്കര്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ സര്‍വ്വശ്രീ ഗുലാംസു, ആബിദ് പൊട്ടാറ്റോ, അശകുശല്‍ സര്‍ക്കുലേഷന്‍ മേനേജര്‍ സുണ്ടന്‍. പി. ദേവ്, എ.ആര്‍. അറക്കല്‍, അനാവര്‍ മിനാവര്‍, സിനിമാനടി വാസന്തി ക്ലിമു തുടങ്ങിയവര്‍ പങ്കെടുത്തു.

No comments: