Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Saturday, April 18, 2009

ഗ്രീന്‍ സെല്യൂട്ട്


പത്തായപുരം സ്വാതന്ത്ര്യ ദിനം രാജ്യമാകെ ആഘോഷപൂര്‍വ്വം കൊണ്ടാടി. തലസ്ഥാന നഗരിയില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ പ്രഥമ പുരുഷന്‍ കെ.എസ്.എച്ച്. ബ്രെഹ്റ്റ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തെക്ക് ഭീകരരുടെ ചാവേര്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കിക്കോട്ട് മന്ദിരത്തിലും തലസ്ഥാനത്തിന്‍റെ രാജ വീഥികളിലും ഒരുക്കിയിരുന്നത്. ചടങ്ങില്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് മച്ചുനാട് പ്രസിഡണ്ട് കേണല്‍ കുഞ്ഞു ബഷീര്‍, ലിപ്പന്‍ സിറ്റിയുടെ പ്രസിഡണ്ട് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.

പ്രധാന മന്ത്രി ശ്രീമതി കദീസുമ്മാ ബീവി, പ്രതിപക്ഷ നേതാവ് ബീഗം അയ്ഷുമ്മാള്‍ കരോടി, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.


No comments: