Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Saturday, April 25, 2009

പട്ടമഠം, ജ്വലിക്കുന്ന ഒരോര്‍മ്മ.



ചരിത്രമുറങ്ങുന്ന പട്ടമഠം പൂര്‍വ്വാശ്രമം. നാടിന്‍റെ മുഴുവന്‍ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് പട്ടമഠംഎയര്‍ പോര്‍ട്ടിനുവേണ്ടി കദീസുമ്മാ സര്‍ക്കാര്‍ ഇടിച്ചു നിരത്തിയ ചരിത്രവിസ്മയ സൌധം.
ഇന്നവിടെ, മേഞ്ഞുനടക്കുന്ന കാലികളും കുറുക്കന്‍മാരും, മൂടിക്കിടക്കുന്ന കാടുകളും മാത്രം.

(ഫോട്ടോ: അശകുശല്‍ ആര്‍ക്കെയ്വ്സ്)

2 comments:

Anonymous said...

പട്ടമഠത്തിനെക്കുറിച്ചുള്ള ഈ പരാമര്‍ശം വായിക്കുമ്പോള്‍ കദീസുമ്മാ സര്‍ക്കാരിനോടുള്ള അശകുശലിന്‍റെ അടങ്ങാത്ത പകയാണ് മനസ്സിലാകുന്നത്‌. പട്ടമഠം പോയാലെന്ത്, നാട്ടില്‍ വിമാനത്താവളം വന്നില്ലേ? നാടിന്‍റെ പുരോഗതികള്‍ക്കുനേരെ ഇങ്ങനെ കൊഞ്ഞനം കുത്തരുത്.

എസ്. വലിയകത്ത്,
കാലി ബസാര്‍, പത്തായപുരം.

asakusalnews.com said...

മാന്യമിത്രം വലിയകത്ത്,

അശകുശലിലേക്ക് പണ്ടുപണ്ട് താങ്കള്‍ ഒരു കവിത അയച്ചിരുന്നു. പ്രസിദ്ധീകരിച്ചില്ലെങ്കിലും അതിപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അതില്‍ പറയുമ്പോലെ വലിയകത്തും അശകുശലും പണ്ടേ തെറ്റ്. ഇന്നും തെറ്റ്. ഇനിയും തെറ്റ്. ഡോഗ്മാറ്റിക്കുകളെയും അശകുശല്‍ കൂടെ കൂട്ടാറില്ല.

- എഡിറ്റര്‍.