Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Thursday, October 29, 2009

ഫാദര്‍ ജെ. ചാക്കാല അശകുശല്‍ ചെയര്‍മാനായി സ്ഥാനമേറ്റു.

ദൌത്യം ഹൃദയപൂര്‍വ്വം ഏറ്റെടുക്കുന്നതായി ചാക്കാല.

.....................................................................

പത്തായപുരം: അശകുശല്‍ ചെയര്‍മാനായി ഫാദര്‍ ജെ. ചാക്കാല സ്ഥാനമേറ്റു. പത്തായപുരത്തെ അശകുശല്‍ ആസ്ഥാനത്ത് നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം.

അടിച്ചമര്‍ത്തപ്പെട്ടിട്ടും കുതിച്ചുയര്‍ന്ന മാധ്യമശബ്ദം, പത്തായപുരത്തിന്‍റ ആത്മാവിഷ്കാരം, വീരോചിതമായ ചിന്തകളും അഭിപ്രായങ്ങളും കൊണ്ട് പൂളതാങ്ങിയന്‍ മാനസത്തില്‍ ലബ്ധ പ്രതിഷ്ഠ നേടിയ അശകുശലിന്‍റെ സാരഥ്യം ഫാദര്‍ ജെ. ചാക്കാല ഏറ്റെടുക്കുമ്പോള്‍ അശകുശല്‍ ആസ്ഥാനത്തെ വറീത് മാപ്പിള മെമ്മോറിയല്‍ ചേംബറിലെ ക്ഷണിക്കപ്പെട്ട പ്രബുദ്ധ സദസ്സ് ഇരിപ്പിടത്തില്‍നിന്നും എണീറ്റ്‌ കരഘോഷം മുഴക്കി.

ഒറ്റത്തെങ്ങ് ജംഗ്ഷനില്‍നിന്നും വിവിധ പരമ്പരാഗത കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ അദ്ദേഹത്തെ ആനയിക്കുകയായിരുന്നു. വഴിനീളെ എല്‍.എഫ്‌ നാരിമാര്‍ പുഷ്പ വൃഷ്ടി നടത്തി. പാതയ്ക്ക് ഇരുവശവും നിറഞ്ഞു നിന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തെ ക്കുറിച്ച് ബോധവാനാണ് താനെന്ന് മറുപടി പ്രസംഗത്തില്‍ ഫാദര്‍ ജെ. ചക്കാല പറഞ്ഞു. കദീസുമ്മ ബീവി സര്‍ക്കാരിന്‍റെ നിരന്തരമായ നിയമനടപടികളാല്‍ പലവുരു പരിക്കേറ്റ അശകുശലിനെ കൂടുതല്‍ ശക്തിയുള്ളതും കര്‍മ്മബോധം ഉള്ളതുമാക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ് തനിക്ക് ഏറ്റെടുക്കാനുള്ളതെന്നും ചക്കാല പറഞ്ഞു. ഏത് സര്‍ക്കാര്‍ വന്നാലും സത്യത്തിനു നേരെ മുഖം തിരിക്കാന്‍ അശകുശല്‍ തയ്യാറല്ലെന്നും ഏത് വെല്ലുവിളികളെയും നേരിടാന്‍ പാകത്തില്‍ ജനപിന്തുണ അശകുശലിന് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നും അശകുശലിനോടൊപ്പം സഞ്ചരിച്ചിട്ടുള്ള ഫാദര്‍ ചക്കാല അശകുശലിന്‍റെ സാരഥ്യം ഏറ്റെടുക്കുന്നത് ഇതിന്‍റെ അണിയറ ശില്‍പ്പികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും അശകുശല്‍ കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും വേണ്ടി ഹൃദയപൂര്‍വ്വമാണ് താന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും നിറഞ്ഞ കരഘോഷത്തിനിടെ അശകുശല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ കോന്‍സ് പറഞ്ഞു.

ചീഫ് എഡിറ്റര്‍ വി. കുന്‍സുരുള, ചീഫ്‌ സബ് എഡിറ്റര്‍ ജെ. പാലൊളി, മച്ചുനാട് വിദേശകാര്യ സെക്രട്ടറി ഡോ. അംബി അംബേദ്ക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ടെലിഫോണിലൂടെയും ഇ- മെയില്‍ സന്ദേശങ്ങളിലൂടെയും ഫാദര്‍ ജെ. ചക്കാലയെ അനുമോദിച്ചു.

ശ്രീ. കോന്‍സ് അദ്ധ്യക്ഷനായ ചടങ്ങില്‍ ആന്‍റി ബേക്കര്‍ മുഖ്യ അതിഥിയായിരുന്നു. ശ്രീ. ആര്‍. അറക്കല്‍, ഹാമിദ് പോട്ടാറ്റോ, സെയ്യദ് കുളാണ്ടോവ്, സിനിമാ താരം വാസന്തി ക്ളിമു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടി ഇബ്രാഹിം കുട്ടി, ഗോപി ജാനൂസ്‌, ഉസ്താദ് ഡോ. തോണ്‍ മോ, ക്യാപ്ടന്‍ ഫ്രൂട്ട് എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു. രണ്ടു മിനിട്ട് മൌനമാചരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

..................................................

Saturday, October 24, 2009

ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു.

പി. ഐ . എ യുടെ സ്ഥാപകന്‍.
ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു.
പത്തായപുരം: ഫ്രൂട്ട് എയര്‍ ലൈന്‍സിന്‍റെ ഉപജ്ഞാതാവും പട്ടമഠം ഇന്‍റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ ( പി. ഐ . എ )ശില്പിയുമായ ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു. പൂച്ചക്കുന്നിലെ സ്വവസതിയില്‍ ഇന്നു പകലായിരുന്നു അന്ത്യം. മരണസമയത്ത് ബന്ധുമിത്രാദികളെല്ലാം അടുത്തുണ്ടായിരുന്നു.
പത്തായപുരത്തിന്‍റെ വികസന രേഖയില്‍ മായാത്ത അദ്ധ്യായമായി എഴുതിച്ചേര്‍ത്ത പട്ടമഠം ഇന്‍റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ സ്ഥാപനത്തിനായി അഹോരാത്രം പാടുപെടുകയും ഒടുവില്‍ ആ സ്വപ്നം പൂവണിയുകയുമായിരുന്നു. പട്ടമഠം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആദ്യം പറന്നിറങ്ങിയ സ്വകാര്യ വിമാനം അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൂട്ട് എയര്‍ ലൈന്‍സാണ്.
മച്ചര്‍ & മിച്ചര്‍, സെയ്യദ് കുളാണ്ടോവ്, ജോണ്‍സണ്‍ ഗ്ലിസഞ്ചര്‍, സര്‍ റിച്ചാര്‍ഡ് ഗ്രീന്‍ മൌത്ത്, തോണ്‍ വസീര്‍, ആന്‍റി ബേക്കര്‍, അനാവര്‍ മിനാവര്‍, ആര്‍. അറക്കല്‍, തുടങ്ങി നിരവധി പ്രമുഖര്‍ ക്യാപ്റ്റന്‍ ഫ്രൂട്ടിന്‍റെ നിര്യാണത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പൂച്ചക്കുന്നില്‍ എത്തിയിരുന്നു.
അശകുശല്‍ ന്യൂസിനുവേണ്ടി ഹാമിദ് പോട്ടാട്ടോ മലര്‍ ചക്രം അര്‍പ്പിച്ചു. ചീഫ്‌ സബ് എഡിറ്റര്‍ പാലൊളി തന്‍റെ അനുശോചന സന്ദേശത്തില്‍, ക്യാപ്റ്റന്‍ ഫ്രൂട്ടിന്‍റെ ആകസ്മിക വേര്‍പാട്‌ ഞെട്ടലുണ്ടാക്കിയതായി പറഞ്ഞു.

Monday, October 12, 2009

രാഷ്ട്രപതിയുടെ വിജ്ഞാപനം വരും മുമ്പെ

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്...


കീകോട്ട് മന്ദിര്‍ ( പത്തായപുരം ): ഏത് നിമിഷവും രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവരാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് തന്നെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു .പുറത്താക്കപ്പെട്ട കദീസുമ്മ ബീവി നയിക്കുന്ന കൃസരി ദളം ഫെഡറേഷന്‍ (കെ ഡി എഫ്‌), ഹൌസിംഗ് ദളം ഫെഡറേഷന്‍ ( എച്ച് ഡി എഫ്‌ ) , എന്നീ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ ഗുഞ്ഞ്ച്ചുക സഭ , പട്ടസ്റ്റ് വിചാര്‍ മഞ്ച് എന്നീ കക്ഷികളും ഈ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകും.


Thursday, October 8, 2009

PRESIDENT CALL BACK

PRESIDENT CALL BACK CHIEF CAMANDOS

INCLUDING MR GUNJUST SAA

TO THE COUNTRY

Keekot Mandir ( Pathaya puram ): The President of P.Puram Dr.K.S.H.Breht call back all camondos including Marhum Gunjust Saa to the country urgently.President also re- called Mr Sundan.P.Dev and mr. Manele Kuttappan

സര്‍ക്കാര്‍ വീണു

കദീസുമ്മാ സര്‍ക്കാരിനെ
പിരിച്ചുവിട്ടു.


തെരഞ്ഞെടുപ്പിനെ നേരിടാന്‍
ജനതയോട് രാഷ്ട്രപതിയുടെ ആഹ്വാനം










(തിരിച്ചടി - കദീസുമ്മ ബീവി )



പത്തായപുരം : കാലം തിരിച്ചടിച്ചു. അധികാര ദുര്‍വിനിയോഗത്തിന്‍റെ ചടുല താണ്ഡവത്താല്‍ ഒരു രാജ്യത്തെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയ മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ വിട. ഒടുവില്‍ കദീസുമ്മ സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു വൈകുന്നേരം പത്തായപുരം സമയം 6.30 നായിരുന്നു രാജ്യത്തിന്‍റെ വിമോചനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രഖ്യാപനം ഉണ്ടായത്.

കീക്കോട്ട് മന്ദിരം അക്ഷരാര്‍തഥത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സാഗരമായി രൂപപ്പെട്ടു. രാജ്യത്താകമാനം ജനങ്ങള്‍ ആഹ്ലാദപ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. രാഷ്ട്രപതിയെ അഭിനന്ദിച്ചുകൊണ്ട് നിലയ്ക്കാത്ത സന്ദേശങ്ങള്‍. രാജ്യം പുതിയ പ്രഭാതത്തിലേക്ക്‌. അശകുശല്‍ നിരോധിച്ചതടക്കം രാജ്യ താല്പര്യങ്ങള്‍ ഹനിച്ചെന്ന് രാഷ്ട്രപതിയുടെ സന്ദേശം.

ഇന്നു രാത്രി 10. 30 നു രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. പത്തായപുരം റേഡിയോയും, പത്തായപുരം വിഷന്‍ ചാനലും രാഷ്ട്രപതിയുടെ പ്രസംഗം തല്‍സമയം പ്രക്ഷേപണം ചെയ്യും.
ഫെമിനൈന്‍ പി. പുരം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.
പൂച്ചകുന്നില്‍ നിന്നുമുള്ള ദൃശ്യം.

കോന്‍സ് വീണ്ടും മിഡില്‍ ഈസ്റ്റിലേക്ക്...

അശകുശല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ. കോന്‍സ് തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമായി വീണ്ടും മിഡില്‍ ഈസ്റ്റില്‍ എത്തുമെന്ന് ചീഫ് എഡിറ്റര്‍ ഡോ. വി. കുന്‍സുരുള ദോഹ ഷറാട്ടണില്‍ നടന്ന മീറ്റ് ഡി പ്രസ്സില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീ. ജലീല്‍ ചാക്കാല അശകുശലിന്‍റെ സാരഥ്യം ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് കുന്‍സുരുള പറഞ്ഞു. ആസ്ഥാന ഗായകന്‍ ഉസ്താദ് ഡോ. തോണ്‍ മോയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനാണ് അദ്ദേഹം മീറ്റ് ഡി പ്രസ് വിളിച്ചുചേര്‍ത്തത്.


Wednesday, October 7, 2009

ആസ്ഥാന ഗായകന്‍ വിടവാങ്ങി

(ഉസ്താദ് തോണ്‍ മോ -
ഒരു പഴയകാല ചിത്രം)





കോടയില്‍ സിറ്റി: പത്തായപുരത്തിന്‍റെ ആസ്ഥാന ഗായകന്‍ ഉസ്താദ്, ഡോ. തോണ്‍ മോ, സ്വവസതിയില്‍ ഹൃദ്രോഗം മൂലം അന്തരിച്ചു. പരമ്പരാഗത തൊണ്ടിയന്‍ ഗാന മാധുരിയുടെ അവസാന വാക്കായിരുന്ന ഉസ്താദ്‌, പ്രശസ്ത സംഗീതഞ്ജന്‍ കുത്തബ്ദുല്ലാഖാന്‍റെ ശിഷ്യനായിരുന്നു.


ഉസ്താദ് ഡോ. തോണ്‍ മോ സംഗീത ലോകത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ തട്ടാമണി സംഗീത ബഹുമതിയും ഡോക്ടറേറ്റും നല്കി ആദരിച്ചു. കനി മകള്‍ അട വീവാത്തുവിന്‍റെ ഏക സഹോദരനായിരുന്ന അദ്ദേഹത്തിന് മരിക്കുമ്പോള്‍ 70 വയസ്സായിരുന്നു.


നിര്‍ധന ബാല്യത്തിന്‍റെ ചതുപ്പുകളിലൂടെ ജീവിതത്തിലേക്ക് പടികയറിയെത്തിയ അദ്ദേഹം കോടയില്‍ സ്കൂളില്‍ നിന്നും അക്ഷരമഭ്യസിച്ചു. കുപ്പായമിടാത്ത കുറ്റത്തിന് അദ്ദേഹത്തെ സ്കൂളില്‍ നിന്നും പുറത്താക്കിയത് അന്നത്തെ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു.


കോടയില്‍ കോളേജ് കാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വിശാലമായ സ്ഥലത്ത് പൊതുദര്‍ശനത്തിനു കിടത്തിയ മൃതദേഹം ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള പതിനായിരകണക്കിന് വരുന്ന ജനങ്ങളുടെ പ്രവാഹമായിരുന്നു.


ആര്യഭട്ടയിലെയും എല്‍ എഫിലെയും വിദ്യാര്‍ത്ഥി സമൂഹം അനിയന്ത്രിതരായി വിങ്ങി കരയുന്ന കാഴ്ച ഹൃദയ ഭേദകമായിരുന്നു. മൃതദേഹത്തില്‍ അശകുശലിനുവേണ്ടി നിറകണ്ണുകളോടെ, ഹാമിദ് പോട്ടാറ്റോ പുഷ്പചക്രം സമര്‍പ്പിച്ചു.


ചീഫ് എഡിറ്റര്‍ ഡോ. വി. കുന്‍സുരുള, പാച്ചന്‍ കുരുവിള, അംബി അംബേദ്‌കര്‍, പാലൊളി, അണ്ണാദുരൈ, ഡോ. കബീര്‍ കുറു, ഖമറുസമാന്‍, മഹാകവി വലിയകത്ത്, തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ അനുശോചന സന്ദേശങ്ങള്‍ അയച്ചു. ആസ്ഥാന ഗായകന്‍റെ നഷ്ടം നികത്താന്‍ കഴിയാത്തതാണെന്ന് അനുശോചനസന്ദേശത്തില്‍ കബീര്‍ കുറു പറഞ്ഞു.


രാഷ്ട്രപതി ഡോ. ബ്രെഹ്ട്ട്, ജലീല്‍ ചാക്കാല, രസ്ക്കള്‍ അറക്കല്‍, ആന്‍റി ബേക്കര്‍, അനാവര്‍ മിനാവര്‍, ക്ളിമൂ ദേവി അന്തര്‍ജ്ജനം, ഇബ്രാ കുറു, ഗുലാംസു, സെയ്യിദ് കുളാണ്ടോവ്, മറ്റു രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു.

രാജ്യവ്യാപകമായി ഒരാഴ്ചത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.


Tuesday, October 6, 2009

നിരോധനം നീങ്ങി. അശകുശല്‍ വീണ്ടും.

പടയോട്ടത്തിനൊടുവില്‍
വിജയം അശകുശല്‍ നേടി.

കൂടുതല്‍ വാര്‍ത്തകള്‍ ഉടനെ.

കാത്തിരിക്കുക.