അഭിനവസച്ചി
........................
ഞങ്ങളുടെ
ഉപോല്‍ബലകമായ
വിപ്ലവവീര്യങ്ങള്‍ക്കുവേണ്ടി,
മണക്കാത്ത ലഹരികൊണ്ട്
കുടുംബകോടതിയുടെ
നാസാദ്വാരത്തെ
കബളിപ്പിക്കെണ്ടാതായ
രാവുകള്‍ക്ക് വേണ്ടി,
തീര്‍ച്ചയായും...
ഒരിക്കലും മാറാത്ത
ഞങ്ങളുടെ
സാന്ധ്യരോഗങ്ങള്‍ക്കുള്ള
മരുന്നിനുവേണ്ടി...
ഡോക്ടര്‍ കന്താര്‍,
സ്വര്‍ഗ്ഗത്തിലെ
വനവലാകയായ
ചങ്ങാതീ,
ജീവിതത്തില്‍ ഒരിക്കലെങ്കിലും
ഞങ്ങള്‍ അങ്ങയെ
കാത്തുനില്‍ക്കാതിരുന്നിട്ടില്ല....


.jpg)