Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Saturday, April 25, 2009

പത്തായപുരം - കണ്ടാണശ്ശേരി ഭൂഗര്‍ഭപാത, തെക്കന്‍ പാലൂര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

പത്തായപുരം തങ്ങള്‍ ഫോറസ്റ്റില്‍ നിന്നും
തെക്കന്‍ പാലൂര്‍ വഴി കണ്ടാണശ്ശേരിക്കുള്ള
പത്തായപുരം - കണ്ടാണശ്ശേരി
ഭൂഗര്‍ഭപാതയുടെ കവാടം.








തെക്കന്‍ പാലൂര്: പത്തായപുരം - കണ്ടാണശ്ശേരി ഭൂഗര്‍ഭ പാതയ്ക്കുള്ള അനുമതി തെക്കന്‍ പാലൂര്‍ സര്‍ക്കാര്‍ നിഷേധിച്ചു. ഗുഞ്ചുക സഭയുടെ ഒളിപ്പോരാളികള്‍ ഡ്രഗ്സ് കടത്താനുള്ള സാധ്യത മുന്നില്‍ കണ്ട്, ഭൂഗര്‍ഭപാത അനുവദിക്കാന്‍ പാലൂരിന്‍റെ ഭൂമി നല്‍കാനാകില്ലെന്ന് തെക്കന്‍ പാലൂരിയന്‍ പ്രധാനമന്ത്രി ശ്രീ. മനേലെ കുട്ടപ്പന്‍ പത്തായപുരം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. ഗുഞ്ചുകസഭയുടെ ഒളിപ്പോരില്‍ ഒട്ടേറെ നിരപരാധ ജന്മങ്ങള്‍ക്ക് ജീവഹാനി സംഭവിച്ച നാടാണ് ഇതെന്നുംഇനിയുമൊരു പരീക്ഷണത്തിന് തയ്യാറല്ലെന്നും ശ്രീ.കുട്ടപ്പന്‍ തന്‍റെ തട്ടുപൊളിപ്പന്‍ പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണത്തിന് ഇത്തരം പൊള്ളയായ വാദങ്ങള്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന് പത്തായപുരവും, കണ്ടാണശ്ശേരിയും കുറ്റപ്പെടുത്തി. മച്ചുനാടും പ്രശ്നത്തെ അതീവ ഗൌരവത്തോടെയാണ് കാണുന്നതെന്ന് മച്ചുനാടും പ്രഖ്യാപിച്ചു.

No comments: