കഞ്ചാവുവ്യവസായത്തിനായി 1898 ല്‍ ആദ്യമായി പത്തായപുരത്തെത്തുകയും പിന്നീട് ആ രാജ്യത്തിന്‍റെ അധിപനായി മാറുകയും ചെയ്ത അമേരിക്കന്‍ വ്യവസായി ഡോ. ഹെന്‍റി ഡൊണാള്‍ഡ് ആണ് പത്തായപുരത്തെ കണ്ടെത്തിയ മഹാന്‍.
അദ്ദേഹം തന്‍റെ നീണ്ട അന്വേഷണ ഫലമായി പത്തായപുരത്തിന്‍റെ പൂര്‍വ്വകാല സംസ്കൃതികളെ കണ്ടെത്തുകയും അവ സംരക്ഷിക്കപ്പെടുകയും ചെയ്തു. ലോകപ്രശസ്തമായ ചേനങ്കുളം നദീതട സംസ്കാരം ഇദ്ദേഹത്തിന്‍റെ കാലത്താണ് നടപ്പിലാക്കിയതെന്ന് കരുതുന്നു.
ഡോ. ഹെന്‍റി ഡൊണാള്‍ഡിന്‍റെ ഈ കുടിയേറ്റമാണ് പത്തായപുരത്തിന്‍റെ ആദ്യത്തെ കൊളോണിയല്‍ ആധിപത്യം.
പില്‍ക്കാലത്താണ് ഉപ്പാപ്പയുടെ (അബിയ ) ആഗമനം.
അറേബ്യയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം അഞ്ചങ്ങാടി വഴി പത്തായപുരത്തെത്തിയ ഉപ്പാപ്പയുടെ കരുത്തിനുമുന്നില്‍
ഡോ. ഹെന്‍റി ഡൊണാള്‍ഡ് തികച്ചും സൌഹൃദ പരമായിതന്നെ നിര്‍ഗമിക്കുകയായിരുന്നു. ഉപ്പാപ്പ വിലനല്‍കിയാണ് പത്തായപുരം സ്വന്തമാക്കിയതെന്നും തുടര്‍ന്ന് അത് പൊതുജനങ്ങള്‍ക്കായി സൌജന്യമായി നല്കുകയുമായിരുന്നുവെന്ന് ചരിത്രം.
ഉപ്പാപ്പയാണ് പത്തായപുരത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി രൂപപ്പെടുത്തിയത്. എന്നാല്‍ ഈ രാഷ്ട്ര രൂപീകരണത്തില്‍ യാതൊരുവിധ രാജകീയ പരിവേഷവും സ്വയം സൃഷ്ടിക്കാന്‍ ഉപ്പാപ്പ തയ്യാറായില്ലെന്ന് മാത്രമല്ല തികച്ചും പാര്‍ലിമെന്‍റേറിയന്‍ ഭരണ സംവിധാനമാണ് അദ്ദേഹം നടപ്പിലാക്കുകയും ചെയ്തത്. എന്നാല്‍ ജനം അബിയായെ അവരുടെ ഉപ്പാപ്പയായി സ്വയം സ്വീകരിക്കുകയായിരുന്നു.
Not able to read this blog, please install malayalam font from following link
രേഖകള്‍
-
▼
2009
(44)
-
▼
May
(12)
- ഇമ്പിച്ച്യുട്ട്യാത്ത / ദീപ്തസ്മൃതി
- advertisement
- കദീസുമ്മാ ബീവിയുടെ വാഹന വ്യൂഹത്തിനുനെരെ കരിങ്കൊടി
- ഞാവല്‍പ്പഴം
- 2. ഹെന്‍റി ഡൊണാള്‍ഡ് - ഒരോര്‍മ്മ.
- advertisement
- 1. പത്തായപുരം എന്നാല്‍...
- എടയ്ക്കൂരെടയ്ക്കൂരെടയ്ക്കൂര്‍....
- advertisement
- advertisement
- സ്വാതന്ത്ര്യദിനാഘോഷം; ക്യാമറകണ്ണില്‍
- ഭീകരാക്രമണ ഭീഷണി. അതിര്‍ത്തിയില്‍ കനത്ത ജാഗ്രത.
-
▼
May
(12)
Saturday, May 9, 2009
Subscribe to:
Post Comments (Atom)
.jpg)
No comments:
Post a Comment