
പൂച്ചക്കുന്ന്: 2006, 2007, 2008 വര്‍ഷങ്ങളിലെ പത്തായപുരം സമാധാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൊഫ. അനുഭവം കുഞ്ഞ ( 2006 ), അഡ്വ. കെ. സി. ( 2007 ), ചെമ്പരത്തി ശാന്തി ( 2008 ), എന്നീ മഹത് പ്രതിഭകള്‍ക്കാണ് രാജ്യത്തെ പരമോന്നബഹുമതി.
ലോകത്തെ ഏതൊരു സംഭവത്തിനും സ്വന്തം അനുഭവങ്ങളുള്ള അപൂര്‍വ്വ പ്രതിഭയായിരുന്നു പ്രൊഫ. കുഞ്ഞയെന്ന് ജൂറി വിലയിരുത്തി.
ഇതുകൊണ്ടുതന്നെ അനുഭവം കുഞ്ഞയെന്ന് രാജ്യം അദ്ദേഹത്തെ വിളിച്ചു.
പ്രൊഫ. അനുഭവം ക്ഞ്ഞയുടെ തലസ്ഥാന നഗരിയിലെ സങ്കേതം അതുകൊണ്ടുതന്നെ പത്തായപുരത്തിന്‍റെ സെക്രട്ടേറിയേറ്റ് എന്നറിയപ്പെട്ടു.
കെണക്കന്‍ സിറ്റിയെ പത്തായപുരത്തിന്‍റെ ഭാഗമാക്കാന്‍ സ്വന്തം ആയുസ്സുമുഴുവന്‍ സമര്‍പ്പിച്ച അഡ്വ. കെ. സി. എന്ന മഹാപ്രതിഭ സമാധാന്‍ പുരസ്കാരത്തിന് നിര്‍ദ്ദേശിക്കപ്പെടാന്‍ കാലവിളംബം സംഭവിച്ചതില്‍ ജൂറി അത്ഭുതം രേഖപ്പെടുത്തി. എണ്പതുകളുടെ പാതിയോടെയാണ് കെണക്കന്‍ സിറ്റി പത്തായപുരത്തിന്‍റെ ഭാഗമായത്.
ഡ്രൈവിങ്ങിന്‍റെ മാസ്മരികാനുഭൂതി തലമുറകള്‍ക്ക് കൈമാറി ചെമ്പരത്തി ശാന്തി ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നെന്നു ജൂറി വിലയിരുത്തി. എഴുപതുകളില്‍ പെട്ടിക്കലാപം അടിച്ചമര്‍ത്താന്‍ പോലീസ് ചെമ്പരത്തി ശാന്തിയെ പന്ത്രണ്ട് ചുറ്റ് വെടിവെച്ചത് ചരിത്രമാണ്.
.jpg)
No comments:
Post a Comment