ഒരു പഴയകാല ചിത്രം)

കോടയില്‍ സിറ്റി: പത്തായപുരത്തിന്റെ ആസ്ഥാന ഗായകന് ഉസ്താദ്, ഡോ. തോണ് മോ, സ്വവസതിയില്‍ ഹൃദ്രോഗം മൂലം അന്തരിച്ചു. പരമ്പരാഗത തൊണ്ടിയന്‍ ഗാന മാധുരിയുടെ അവസാന വാക്കായിരുന്ന ഉസ്താദ്, പ്രശസ്ത സംഗീതഞ്ജന്‍ കുത്തബ്ദുല്ലാഖാന്റെ ശിഷ്യനായിരുന്നു.
ഉസ്താദ് ഡോ. തോണ് മോ സംഗീത ലോകത്തിനു നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ തട്ടാമണി സംഗീത ബഹുമതിയും ഡോക്ടറേറ്റും നല്കി ആദരിച്ചു. കനി മകള്‍ അട വീവാത്തുവിന്റെ ഏക സഹോദരനായിരുന്ന അദ്ദേഹത്തിന് മരിക്കുമ്പോള്‍ 70 വയസ്സായിരുന്നു.
നിര്‍ധന ബാല്യത്തിന്റെ ചതുപ്പുകളിലൂടെ ജീവിതത്തിലേക്ക് പടികയറിയെത്തിയ അദ്ദേഹം കോടയില്‍ സ്കൂളില്‍ നിന്നും അക്ഷരമഭ്യസിച്ചു. കുപ്പായമിടാത്ത കുറ്റത്തിന് അദ്ദേഹത്തെ സ്കൂളില്‍ നിന്നും പുറത്താക്കിയത് അന്നത്തെ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു.
കോടയില്‍ കോളേജ് കാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വിശാലമായ സ്ഥലത്ത് പൊതുദര്‍ശനത്തിനു കിടത്തിയ മൃതദേഹം ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പതിനായിരകണക്കിന് വരുന്ന ജനങ്ങളുടെ പ്രവാഹമായിരുന്നു.
ആര്യഭട്ടയിലെയും എല്‍ എഫിലെയും വിദ്യാര്‍ത്ഥി സമൂഹം അനിയന്ത്രിതരായി വിങ്ങി കരയുന്ന കാഴ്ച ഹൃദയ ഭേദകമായിരുന്നു. മൃതദേഹത്തില്‍ അശകുശലിനുവേണ്ടി നിറകണ്ണുകളോടെ, ഹാമിദ് പോട്ടാറ്റോ പുഷ്പചക്രം സമര്‍പ്പിച്ചു.
ചീഫ് എഡിറ്റര്‍ ഡോ. വി. കുന്‍സുരുള, പാച്ചന് കുരുവിള, അംബി അംബേദ്കര്‍, പാലൊളി, അണ്ണാദുരൈ, ഡോ. കബീര്‍ കുറു, ഖമറുസമാന്‍, മഹാകവി വലിയകത്ത്, തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ അനുശോചന സന്ദേശങ്ങള്‍ അയച്ചു. ആസ്ഥാന ഗായകന്റെ നഷ്ടം നികത്താന്‍ കഴിയാത്തതാണെന്ന് അനുശോചനസന്ദേശത്തില്‍ കബീര്‍ കുറു പറഞ്ഞു.
രാഷ്ട്രപതി ഡോ. ബ്രെഹ്ട്ട്, ജലീല്‍ ചാക്കാല, രസ്ക്കള്‍ അറക്കല്‍, ആന്റി ബേക്കര്‍, അനാവര്‍ മിനാവര്‍, ക്ളിമൂ ദേവി അന്തര്‍ജ്ജനം, ഇബ്രാ കുറു, ഗുലാംസു, സെയ്യിദ് കുളാണ്ടോവ്, മറ്റു രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു.
രാജ്യവ്യാപകമായി ഒരാഴ്ചത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
.jpg)
1 comment:
thondinte kani makal ada veevaathu...
marakkilla, marikkuvolam,
aa madhura naadham
- vasanthy orumanayoor
Post a Comment